(More Photoes in NSS Page)
Pages
- Home
- About School
- STUDENTS CORNER
- DOWNLOADS
- SCHOOL ACTIVITIES
- School Parliament
- STAFF
- PTA
- VIDHYARANGAM
- S P C
- J R C
- IT CLUB
- MATHS CLUB
- SCIENCE CLUB
- SOCIAL SCIENCE CLUB
- NSS
- SCHOOL LIBRARY
- GUIDES
- GALLERY
- Contact Us
- CENTENARY PAGE
- STUDY MATERIALS
- STUDENTS SIDE
- LITTLE KITES
- WORK EXPERIENCE
- INTER BELL 10th
- INTERBELL 9th
- INTERBELL 8th
- INTERBELL UP
- ICT RESOURCES
FLASH NEWS
Wednesday, December 6, 2017
Hair Donation Campaign
(More Photoes in NSS Page)
Saturday, December 2, 2017
നൂറാം വാര്‍ഷികം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം
മോയന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷ ക്കമ്മിറ്റിയുടെ ആദ്യ യോഗം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭാധ്യക്ഷ ശ്രീമതി പ്രമീളാ ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മോയന്‍സ് സ്‌മാര്‍ട്ട് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും കമ്മിറ്റികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. ജനുവരി ആദ്യവാരത്തില്‍ ശതാബ്‌ദിയാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നതിനും അതിന് മുന്നോടിയായി വിവിധ കമ്മിറ്റികള്‍ കൂടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളെയും പൂര്‍വ്വാധ്യാപകരെയും ഈ ആഘോഷ പരിപാടികളില്‍ പങ്കാളികളാക്കുന്നതിനായി അവരുടെ പ്രത്യേകയോഗം വിളിക്കാനും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ശഅരീമതി ലാലി ടീച്ചറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
നൂറാം വാര്‍ഷികത്തിനായി ഒരു ലോഗോ നിര്‍മ്മിക്കുന്നതിനും ഇതിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍, പൂര്‍വ്വാധ്യാപകര്‍, നിലവിലുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി മല്‍സരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനകം ലോഗോകള്‍ ക്ഷണിച്ചു കൊണ്ട് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്നതിനും തീരുമാനമായി. നൂറാം വാര്‍ഷികത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഒരു ഫേസ്‌ബുക്ക് പേജ് ആരംഭിക്കുന്നതിനും ആശയവിനിമയത്തിനായി moyans100@gmail.com എന്ന മെയില്‍ ഐ ഡിയും തയ്യാറാക്കി. കമ്മിറ്റികള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ പത്താം തീയതിയോടെ വിപുലമായ കമ്മിറ്റി യോഗവും ചേരും
Tuesday, November 28, 2017
സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തിലും മോയന്‍സിന് മികച്ച വിജയം
|
|
| ||||||
|
|
|
കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ മോയന്‍സിലെ മിടുക്കികള്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. ഗണിത പ്രോജക്ടിലെ മൂന്നാം സ്ഥാനമുള്‍പ്പെടെ പങ്കെടുത്ത എല്ലാ ഇനങ്ങളിലും A Grade കരസ്ഥമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗം ഗണിത സിംഗിള്‍ പ്രോജക്ടില്‍ പ്ലസ് വണ്‍ ബാച്ചിലെ പി ഇന്ദുലേഖക്കാണ് മൂന്നാം സ്ഥാനം.Working Modelല്‍ കീര്‍ത്തി എം, Pure Constructionല്‍ ശ്രീലക്ഷ്‌മി ഹരിദാസ് എന്നിവരാണ് മോയന്‍സിനെ പ്രതിനിധീകരിച്ചത്.
ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തി പരിചയമേളയിലെ Net Making (Badminton/Volley Ball) ഇനത്തില്‍ ഉമ ജിയും Garment Makingല്‍ അലീഷാ നെസ്റ്ററും A Grade കരസ്ഥമാക്കിയപ്പോള്‍ സാമൂഹ്യശാസ്ത്രമേളയിലെ Elocutionല്‍ A Grade നേടിയത് ശ്രുതി എസ് ആണ്.
2017 ലെ സംസ്ഥാന കലോത്സവത്തിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും മോയൻസിന് നേടിക്കൊടുത്ത ദേശഭക്തിഗാനം.
Monday, November 27, 2017
നൂറാം വാര്‍ഷികം സ്വാഗതസംഘം രൂപീകരിച്ചു
നൂറ് വര്‍ഷം പിന്നിടുന്ന പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ശതാബ്‌ദിയാഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതിന് മുന്നോടിയായുള്ള സ്വാഗതസംഘരൂപീകരണയോഗം നവംബര്‍ 26 ഞായറാഴ്ച രാവിലെ പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പാലക്കാട് എം പി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് എം എല്‍ എ ശ്രീ ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യാക്ഷന്‍ ശ്രീ സി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബറില്‍ നടത്തുന്നതിനാണ് ആലോചിക്കുന്നത്. സ്വാഗതസംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിവിധ കമ്മറ്റികളുടെ യോഗത്തില്‍ തീയതിയും മറ്റ് പരിപാടികളും തീരുമാനിക്കുന്നതാണ്. AEO ശ്രീ എം വിനോദന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ ദിവ്യ കൗണ്‍സിലര്‍മാരായ ശ്രീമതി പ്രിയ വെങ്കടേഷ്, ശ്രീമതി എ കുമാരി, സുമതി സുരേേഷ്, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാര മേനോന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ ബാബു പീറ്റര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ , സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ ശ്രീതി സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതവും പ്രധാനാധ്യാപിക ശ്രീമതി ടി ബീന നന്ദിയും പ്രകാശിപ്പിച്ചു. ശ്രീമിതി പ്രമീള ശശിധരന്‍(ചെയര്‍മാന്‍) ശ്രീ സി കൃഷ്‌ണകുമാര്‍(വൈസ് ചെയര്‍മാന്‍) ശ്രീ പി അനില്‍ (ജനറല്‍ കണ്‍വീനര്‍) ശ്രീമതി രമ സി മേനോന്‍, ശ്രീമതി ടി ബീന (ജോ. കണ്‍വീനര്‍മാര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് രൂപീകരിച്ചത്.
കൂടുതല്‍ ചിത്രങ്ങള്‍ Gallery പേജില്‍
Thursday, November 16, 2017
MISSSION 100 ആരംഭിച്ചു
|
|
100% വിജയം ലക്ഷമാക്കി മോയന്‍സ് സ്കൂളിലെ Higher Secondary വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച മിഷന്‍ 100 എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 16)ന് പാലക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീമതി പുഷ്‌കല സി പ്രോജക്ട് വിശദീകരണം നല്‍കി. പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍ , എസ് എം സി ചെയര്‍മാന്‍ ശ്രീ ബാബു പീറ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതവും ശ്രീ പ്രമോദ് നന്ദിയും പറഞ്ഞു . ആദ്യദിവസം ശ്രീ ആര്‍ രാമാനുജം നയിച്ച ഗണിത ക്ലാസായിരുന്നു. പ്രോജക്ടിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ താഴെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും അവരുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കി പരീക്ഷക്ക് സജ്ജരാക്കുക, ഡിസംബര്‍ 10നകം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള മാസങ്ങളില്‍ അധിക പഠനപ്രവര്‍ത്തനങ്ങളിലൂടെ അവരെ പരീക്ഷക്ക് സജ്ജരാക്കുക, അധ്യാപകര്‍ ഓരോവിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദ്യബാങ്കുകള്‍ തയ്യാറാക്കി ആവശ്യമായ പഠനവിഭവങ്ങള്‍ സമ്പാദിച്ച് നല്‍കുക, ഓരോ വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകര്‍ക്ക് പുറമേ അതത് മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുക, പരീക്ഷാ ഭയം, ടെന്‍ഷന്‍ ഇവ ഒഴിാക്കുന്നതിലൂടെ ആത്മവിശ്വാസം കൈവരിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മിഷന്‍ 100 മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍
Saturday, November 11, 2017
പാലക്കാട് ഉപജില്ലാ സ്കൂള്‍ കലോല്‍സവം മോയന്‍സ് രണ്ടാം സ്ഥാനത്ത്
കാണിക്കമാതാ കോണ്‍വെന്റ് സ്കൂളില്‍ നടന്ന പാലക്കാട് ഉപജില്ലാ സ്കൂള്‍ കലാമേളയില്‍ 608 പോയിന്റുമായി മോയന്‍സ് രണ്ടാം സ്ഥാനത്ത് . 613 പോയിന്റ് നേടിയ ഭാരത് മാതാ സ്കൂളാണ് ഒന്നാം സ്ഥാനത്ത് . ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോല്‍സവത്തില്‍ 70 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മോയന്‍സ് ഒന്നാമതെത്തി. യു പി വിഭാഗത്തില്‍ 59 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 139 പോയിന്റും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 145 പോയിന്റും സംസ്കൃതോല്‍സവത്തില്‍ UP വിഭാഗത്തില്‍ 60 പോയിന്റും HS വിഭാഗത്തില്‍ 70 പോയിന്റും അറബിക്ക് കലോല്‍സവത്തില്‍ യഥാക്രമം 61,71 പോയിന്റുകള്‍ വീതവും നേടിയാണ് ഈ വിജയം മോയന്‍സ് കരസ്ഥമാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ കലാകാരികള്‍ക്കും അഭിനന്ദനങ്ങള്‍
വിശദമായ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, November 8, 2017
റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം
ഒറ്റപ്പാലം LSNHSSലും NSSKPTയിലുമായി നവംബര്‍ 6,7,8 തീയതികളില്‍ നടന്ന പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തില്‍ മോയന്‍സിലെ പെണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഗണിതമേളയില്‍ 16 ഇനങ്ങളിലാണ് പാലക്കാട് ഉപജില്ലക്ക് വേണ്ടി മോയന്‍സിലെ മിടുക്കികള്‍ പങ്കെടുത്തത്. മികച്ച പ്രകടനം കാഴ്ചവെച്ച മോയന്‍സിലെ കുട്ടികള്‍ താഴെപ്പറയുന്നവരാണ്
- UP Puzzle - FEBIN SAHUVA.S (A Grade)
- UP Number Chart - AHALYA S( B Grade)
- HS Number Chart -DYUTHI THAMPAN (A Grade)
- HS Geometrical Chart- SWETHA R (Third with A Grade)
- HS Other Chart- ASWATHY R (A Grade)
- HS Pure Construction - JANAKI K R ( B Grade)
- HS Applied Construction- SREELEEMA M A (A Grade)
- HS Single Project - VISHNUPRIYA G (A Grade)
- HS Group Project - SREELAKSHMI C S& (A Grade)
- HSS Number Chart - ATHIRA J S (A Grade)
- HSS Geometrical Chart- ANJANA DATH(Third with A Grade)
- HSS Still Model - AKSHARA. J(A Grade)
- HSS Working Model- KEERTHI M (Second with A Grade)
- HSS Pure Construction- SREELAKSMI HARIDAS (First with A Grade)
- HSS Applied Construction- ANUSREE CHANDRAN (A Grade)
- HSS Single Project- INDU LEKHA P (First with A Grade)
പ്രവര്‍ത്തി പരിചയമേളയില്‍ മോയന്‍സിലെ 17 കുട്ടികളാണ് പാലക്കാട് ഉപജില്ലയെ പ്രതിനിധീകരിച്ച് മേളയില്‍ പങ്കെടുത്തത് . ഇവര്‍ താഴെപ്പറയുന്നവരാണ്.
- HS Net Making (Badminton/Volley Ball)- UMA G(First with A Grade)
- HS Garment Making- ALEESHA NESTAR (Second with A Grade)
- HSS Clay Modelling- MAYA M (Third with A Grade)
- HS Paper Craft- SANDRA B( A Grade)
- UP BIJISHA V( Waste Materials Products- B Grade)
- HS Beed Work- ATHIRA S (A Grade)
- HS Book Binding- THARA SUDHAN (C Grade)
- HS Fabric Printing Using Vegetable- NANDANA N(B Grade)
- HS Umbrella Making- MAHITHA U ( C Grade)
- HSS Coir Door Mats- DINSHA U( B Grade)
- HSS Embroidery- AKSHAYA T A (B Grade)
- HSS Fabric Printing Using Vegetable- NEHA P (C Grade)
- HSS Paper Craft- DARSHANA S(C Grade)
- HSS Thread Pattern- PRIYANKA M( C Grade)
- HSS-Palm leaves Products- SINI L (A Grade)
- HSS Screw Pine Leaves Products- ANJU M(B Grade)
- HSS Stuffed Toys- RESMI R ( A Grade)
സാമൂഹ്യശാസ്ത്രമേളയില്‍ HS വിഭാഗം ELOCUTIONല്‍ SRUTHY S എ ഗ്രേഡോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ UP വിഭാഗം ക്വിസ് മല്‍സരത്തില്‍ CHINMAYI R ബി ഗ്രേഡും HS വിഭാഗം ക്വിസില്‍ SANDRA SARA BINOY ബി ഗ്രേഡും HSS വിഭാഗം ELOCUTIONല്‍ MAHIMA S സിഗ്രേഡും നേടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു
ശാസ്ത്രമേളയില്‍ HSS വിഭാഗം Improvised Experimentല്‍ AKHILA M എ ഗ്രേഡും UP വിഭാഗം Research Type Projectല്‍ ANAMIKA C ബി ഗ്രേഡും HSS Working Modelല്‍ NEETHU J NAIR ബി ഗ്രേഡും HS Still Modelല്‍ ADITHYA R സി ഗ്രേഡും കരസ്ഥമാക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു
ശാസ്ത്രോല്‍സവത്തിന്റെ ഭാഗമായി നടന്ന ഐ ടി മേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ AMNA E ഡിജിറ്റല്‍ പെയിന്റിങ്ങില്‍ B Grade കരസ്ഥമാക്കി.
Subscribe to:
Posts (Atom)