MATHS CLUB

ഉപജില്ലാ ഗണിതശാസ്ത്രമേള - മോയന്‍സ് ചാമ്പ്യന്‍മാര്‍ 

  പാലക്കാട് ഉപജില്ലാ ഗണിതശാസ്ത്രമേളയില്‍ മോയന്‍സിന് അഭിമാനരമായ നേട്ടം. ജില്ലാ തലമേളയിലേക്ക് പങ്കെടുക്കാന്‍ 18 വിദ്യാര്‍ഥികള്‍ യോഗ്യത നേടി . ഹൈസ്കൂള്‍ വിഭീഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും മോയന്‍സ് കരസ്ഥമാക്കി. വിജയത്തില്‍ പങ്കാളികളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍.ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍
UP Section
  1. FEBIN SAHUVA S (Puzzle- First - A Grade)
  2. AHALYA S  (Number Chart - Second - A Grade)
HS Section  
  1. DYUTHI THANBAN (Number Chart - First A Grade)
  2. SWETHA R (Geometrical Chart - First - A Grade)
  3. ASWATHY R (Other Chart - First - A Grade)
  4. JANAKI K R (Pure Construction -First - A Grade)
  5. VISHNU PRIYA G ( Single Project - First - A Grade)
  6. SREELEEMA M A (Applied Construction Second- A Grade)
  7. SUJITHA K S (Puzzle- Second - A Grade)
  8. SREELAKSHMI C S (Group Project - Second - A Grade)
HSS Section
  1. ATHIRA . J.S (Number Chart - First- A Grade)
  2. AKSHARA. J (Still Model - First - A Grade)
  3. SREELAKSMI HARIDAS  (Pure Construction - First- A Grade)
  4. ANUSREE CHANDRAN  (Applied Construction - First- A Grade)
  5. INDU LEKHA P   (Single Project - First- A Grade)
  6. ANJANA DATH( Geometrical Chart - Second A Grade)
  7. KEERTHI M (Working Model - Second A Grade)
  8.  Maths Magazine


ഗണിതമേള പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ തലഗണിതമേള
സബ്‌ജില്ലാ തല മല്‍സരങ്ങള്‍ക്ക് മുന്നോടിയായി സ്കൂള്‍ തലത്തില്‍ വിവിധ മല്‍സരങ്ങള്‍ നടന്നു. വിജയികളെ സബ്ജില്ലാ തലങ്ങളില്‍ പങ്കെടുപ്പിച്ചു, ഗണിതാധ്യാപകരുടെ നേതൃത്വത്തില്‍ നടന്ന മല്‍സരങ്ങളില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു
  

ഗണിതക്വിസ്
വിദ്യാര്‍ഥികളില്‍ ഗണിതത്തോടുള്ള അഭിരുചി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഗണിതക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിതക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തല മല്‍സരങ്ങളില്‍ ആദ്യസ്ഥാനങ്ങള്‍ നേടിയവരെ പങ്കെടുപ്പിച്ചായിരുന്നു സ്കൂള്‍ തലമല്‍സരം നടത്തിയത്. ഗണിതാധ്യാപകന്‍ ശ്രീ സുജിത്ത് ആയിരുന്നു ക്വസ് മാസ്റ്റര്‍. Audio-Visual സാധ്യതകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു ഈ മല്‍സരം സംഘടിപ്പിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പത്ത് കെ ഡിവിഷണിലെ കുമാരി സൗപര്‍ണിക ഉപജില്ലാ തലത്തില്‍ പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു

ഗണിത ക്ലബ് ഉദ്ഘാടനം


          2017-18 വര്‍ഷത്തെ സ്കൂള്‍ ഗണിതക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. എല്ലാ ക്ലാസിലും ഗണിതത്തില്‍ താല്‍പര്യമുള്ള അഞ്ച് വിദ്യാര്‍ഥിനികളെ കൂടാതെ പത്താം ക്ലാസിലെ എല്ലാ വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടതാണ് ഗണിത ക്ലബ്. ഓരോ മാസവും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിനാണ് ക്ലബ് ശ്രമിക്കുന്നത്. ആദ്യമാസത്തില്‍ തന്നെ ക്ലാസ് തലത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അഭിരുചി പരീക്ഷ നടത്തുകയും ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരെ സമര്‍ഥരായ വിദ്യാര്‍ഥിനികളുടെ കൂടെ സഹകരണത്തോടെ മുന്നോട്ട് കൊണ്ടു വരുന്നതിനായി ക്ലാസ് തല റിസോഴ്‌സ് ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഈ വര്‍ഷത്തെ ഗണിതക്ലബിന്റെ ചുമതല ശ്രീമതി ശോഭ ടീച്ചറിനാണ്. ഊ വര്‍ഷത്തെ ഗണിതക്ലബിന്റെ ഉദ്ഘാടനം അഡീഷണല്‍ ഹെഡ്മിസ്‌ട്രസ് ശ്രീമതി ബീനടീച്ചര്‍ നിര്‍വഹിച്ചു. കണ്‍വീനര്‍ ശ്രീമതി ശോഭടീച്ചര്‍ അധ്യക്ഷത വഹിച്ചു.

1 comment: