CENTENARY PAGE

GMMGHSS ന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പേജാണിത്

ACV News Channel
മോയന്‍സ് ശതാബ്ജി ആഘോഷം ഉദ്ഘാടനവാര്‍ത്ത മാതൃഭൂമി ചാനലില്‍
ശതാബ്ദി ഉദ്ഘാടനം

പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2016 ജനുവരി 26 ന് രാവിലെ 11 മണിക്ക് സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബഹു സാംസ്‌കാരിക മന്ത്രി ശ്രീ എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യാക്ഷ ശ്രീമതി പ്രമീള ബാലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ എം ബി രാജേഷ് എം പി മുഖ്യാതിഥിയായിരുന്നു. തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്മാരക കവര്‍ പ്രധാനാധ്യാപകര്‍ക്കും സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്‌സണ്‍, ലീഡര്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എയില്‍ നിന്നും ഏറ്റ് വാങ്ങി. മോയന്‍സിന്റെ ചരിത്രം വിശദമാക്കുന്ന ഡോക്യുമെന്ററി ജാലകത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ശ്രീ എം ബി രാജേഷ് നിര്‍വഹിച്ചു. ശതാബ്‌ദി സ്മാരകമായി ശ്രീമതി ജി സുജയടീച്ചര്‍ രചിച്ച് ശ്രീ ബേബിസാര്‍ ചിട്ടപ്പെടുത്തി  ശ്രീമതി കോമളവല്ലി ടീച്ചര്‍ ആലപിച്ച ശതാബ്‌ദി ഗീതത്തിന്റെ സി ഡി ചടങ്ങില്‍ ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ പ്രകാശനം ചെയ്തു. ശതാബ്ദി ലോഗോ തയ്യാറാക്കിയ കുമാരി നസ്രിന്‍ ജെ എന്ന വിദ്യാര്‍ഥിനിയെയും യോഗത്തില്‍ അനുമോദിച്ചു. മലപ്പുറം മേഖലാ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി ഷൈലാ റാം , പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി പി കെ ജയശ്രീ, പാലക്കാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ദിവ്യ കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

പൂര്‍വ്വാധ്യാപകയോഗം

പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വാധ്യാപകയോഗം നടന്നു. വിവിധ കാലഘട്ടങ്ങളില്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച് വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമായ നിരവധി അധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു. സ്കൂള്‍ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വാധ്യാപകരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും സഹകരണം തേടുന്നതിനുമായി സംഘടിപ്പിച്ച ഈ യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രമീളാ ശശിധരന്‍ ഉദ്ഘാടനം ചെയ്‌തു . പങ്കെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അധ്യാപികയായ ശ്രീമതി നളിനി ടീച്ചറായിരുന്നു മുഖ്യാതിഥി. സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതം ആശംസിച്ചു. പൂര്‍വ്വാധ്യാപകരെക്കൂടാതെ പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ശ്രീമതി ബീന ടി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ സൈമണ്‍ എച്ച് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ആര്‍ നന്ദി പ്രകാശിപ്പിച്ചു

 


 
aa





പൂര്‍വ്വ വിദ്യാര്‍ഥി സംഗമം

വിദ്യാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി യോഗം നടന്നു. പാലക്കാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി പ്രമീളാ ശശിധരന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ദിവ്യ കെ അധ്യക്ഷത വഹിച്ചു. അഷ്ടപദി കലാകാരി ശ്രീമതി നീനാ വാര്യര്‍ മുഖ്യാതിഥിയായിരുന്നു. 1953 മുതലുള്ള വിവിധ ബാച്ചുകളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥിനികള്‍ അവരുടെ ഓര്‍മ്മകള്‍ പങ്ക് വെച്ചു. സ്കൂളിന്റെ നൂറാം വാര്‍ഷികം മികച്ചതാക്കാന്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പൂര്‍വ്വ വിദ്യാര്‍ഥിനികളും നഗരസഭാ കൗണ്‍സിലര്‍മാരുമായ ശ്രീമതി സുമതി സുരേഷ്,ശ്രീമതി പ്രിയ വെങ്കടേഷ് , ശ്രീമതി ഗംഗ ,പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ശ്രീമതി ബീന ടി , പിടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ധനസമാഹരണത്തിന്റെ ഭാഗമായി പി ടി എ കമ്മിറ്റിയിലെ രക്ഷകര്‍ത്താക്കളുടെ ആദ്യവിഹിതം നൂറാം വാര്‍ഷികാഘോഷ കമ്മിറ്റി ചെയര്‍മാന് കൈമാറി.
പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ഭാരവാഹികളായി ശ്രീമതി പ്രമീള ശശിധരന്‍,ശ്രീമതി ദിവ്യ കെ(രക്ഷാധികാരികള്‍) ശ്രീമതി ജ്യോതി മനോജ് (പ്രസിഡന്റ്) ശ്രീമതി സുജ, ദീപാ റാണി(വൈസ് പ്രസിഡന്റുമാര്‍) ശ്രീമതി ജ്യോതി എം ജി (സെക്രട്ടറി) കുമാരി റിഷിക യു, ശ്രീലക്ഷ്മി (ജോയിന്റ് സെക്രട്ടറിമാര്‍) ശ്രീമതി രാധാ രമേഷ് ( ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

നൂറാം വാര്‍ഷികാഘോഷ കമ്മിറ്റി യോഗം ചേര്‍ന്നു

  മോയന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷ ക്കമ്മിറ്റിയുടെ ആദ്യ യോഗം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭാധ്യക്ഷ ശ്രീമതി പ്രമീളാ ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മോയന്‍സ് സ്‌മാര്‍ട്ട് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും കമ്മിറ്റികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. ജനുവരി ആദ്യവാരത്തില്‍ ശതാബ്‌ദിയാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നതിനും അതിന് മുന്നോടിയായി വിവിധ കമ്മിറ്റികള്‍ കൂടി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളെയും പൂര്‍വ്വാധ്യാപകരെയും ഈ ആഘോഷ പരിപാടികളില്‍ പങ്കാളികളാക്കുന്നതിനായി അവരുടെ പ്രത്യേകയോഗം വിളിക്കാനും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ശ്രീമതി ലാലി ടീച്ചറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 
      നൂറാം വാര്‍ഷികത്തിനായി ഒരു ലോഗോ നിര്‍മ്മിക്കുന്നതിനും ഇതിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍, പൂര്‍വ്വാധ്യാപകര്‍, നിലവിലുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി മല്‍സരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനകം ലോഗോകള്‍ ക്ഷണിച്ചു കൊണ്ട് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുന്നതിനും തീരുമാനമായി. നൂറാം വാര്‍ഷികത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഒരു ഫേസ്‌ബുക്ക് പേജ് ആരംഭിക്കുന്നതിനും ആശയവിനിമയത്തിനായി moyans100@gmail.com എന്ന മെയില്‍ ഐ ഡിയും തയ്യാറാക്കി. കമ്മിറ്റികള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ പത്താം തീയതിയോടെ വിപുലമായ കമ്മിറ്റി യോഗവും ചേരും
നൂറാം വാര്‍ഷികം സ്വാഗതസംഘം
മുഖ്യ രക്ഷാധികാരി ശ്രീ വി എസ് അച്യുതാനന്ദന്‍(മുന്‍ മുഖ്യമന്ത്രി)
രക്ഷാധികാരികള്‍ശ്രീ എ കെ ബാലന്‍ (ബഹു നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി)
ശ്രീ എം ബി രാജേഷ് എം പി
ശ്രീ കെ ശങ്കരനാരായണന്‍(മുന്‍ ഗവര്‍ണര്‍)
ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ
ശ്രീമതി അഡ്വ.ശാന്തകുമാരി(പ്രസിഡന്റ് പാലക്കാട് ജില്ലാ പഞ്ചായത്ത്)
ചെയര്‍പേഴ്‌സണ്‍ശ്രീമതി പ്രമീള ശശിധരന്‍( പാലക്കാട് നഗരസഭാധ്യക്ഷ)
വൈസ് ചെയര്‍മാന്‍മാര്‍ശ്രീ എന്‍ എന്‍ കൃഷ്‌ണദാസ് (മുന്‍ എം പി)
ശ്രീ കെ വി വിജയദാസ് എം എല്‍ എ
ശ്രീ വി എസ് വിജയരാഘവന്‍ (മുന്‍ എം പി)
ശ്രീ സി കൃഷ്ണകുമാര്‍ (വൈസ് പ്രസിഡന്റ് പാലക്കാട് നഗരസഭ)
ശ്രീ ടി കെ നാരായണദാസ്(വൈസ് പ്രസിഡന്റ്
,പാലക്കാട് ജില്ലാ പഞ്ചായത്ത്)
ശ്രീമതി ബിനുമോള്‍(സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത്)
ശ്രീമതി വിദ്യാ കെ(വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍    പാലക്കാട് നഗരസഭ)
ജനറല്‍ കണ്‍വീനര്‍ശ്രീ പി അനില്‍ (പ്രിന്‍സിപ്പല്‍, മോയന്‍സ് സ്കൂള്‍)
ജോയിന്റ് ജനറല്‍ കണ്‍വീനര്‍ശ്രീമതി രമ സി മേനോന്‍(പ്രധാനാധ്യാപിക, മോയന്‍സ് സ്കൂള്‍)
ശ്രീമതി ബീന ടി  (പ്രധാനാധ്യാപിക, മോയന്‍സ് സ്കൂള്‍)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ജില്ലാ കളക്ടര്‍, പാലക്കാട്
ജില്ലാ പോലീസ് സൂപ്രണ്ട്, പാലക്കാട്
ഹയര്‍ സെക്കണ്ടറി ആര്‍ ഡി ഡി
ഡി ഡി ഇ, പാലക്കാട്
ഡി ഇ ഒ, പാലക്കാട്
എ ഇ ഒ, പാലക്കാട്
ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍,
ബ്ലോക്ക് ബ്രോജക്ട് ഓഫീസര്‍ (എസ് എസ് എ)
ശ്രീ മുണ്ടൂര്‍ സേതുമാധവന്‍
ശ്രീ ടി ആര്‍ അജയന്‍
ശ്രീ ടി കെ ശങ്കരനാരായണന്‍
മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍
സഗരസഭ കൗണ്‍സിലര്‍മാര്‍
സമീപ പഞ്ചായത്ത് പ്രസിഡന്റുമാര്‍
പി ടി എ കമ്മിറ്റി അംഗങ്ങള്‍
എസ് എം സി കമ്മിറ്റി അംഗങ്ങള്‍
എം പി ടി എ കമ്മിറ്റി അംഗങ്ങള്‍
പ്രസ് ക്ലബ് ജില്ലാ പ്രസിഡന്റ്
പ്രസ് ക്ലബ് ജില്ലാ സെക്രട്ടറി




വിവിധ കമ്മിറ്റികളും ഭാരവാഹികളും
PROGRAMME COMMITTEE
ചെയര്‍മാന്‍              :Smt ദിവ്യ കെ
വര്‍ക്കിങ്ങ് ചെയര്‍മാന്‍  :Sri ഉദയകുമാരമേനോന്‍
വൈസ്  ചെയര്‍മാന്‍    :Sri ദാവൂദ് 
                          :Sri ഹൈദര്‍
                          :Sri രാധാകൃഷ്‌ണന്‍
കണ്‍വീനര്‍              :Sri സൈമണ്‍ എച്ച്
ജോയിന്റ് കണ്‍വീനര്‍   :Sri സുരേഷ് കെ
                          :Sri വാസുദേവന്‍
                          :Smt സാവിത്രി
                          :Smt സിന്ധു
FINANCE COMMITTEE
ചെയര്‍മാന്‍              :Sri സികൃഷ്‌ണകുമാര്‍
വര്‍ക്കിങ്ങ് ചെയര്‍മാന്‍ :Sri ബാബു പീറ്റര്‍
വൈസ്  ചെയര്‍മാന്‍    :Sri ജയരാജ്
കണ്‍വീനര്‍              :Smt പുഷ്‌പ കെ
ജോയിന്റ് കണ്‍വീനര്‍   :Sri പ്രമോദ്
                          :Smt സുമ
                          :Smt ഹണി

SOUVANEER COMMITTEE
ചെയര്‍മാന്‍                :Sri സുനില്‍ എം
വര്‍ക്കിങ്ങ് ചെയര്‍മാന്‍    :Sri സുധീര്‍
വൈസ്  ചെയര്‍മാന്‍      :Sri ശശികുമാര്‍
                             :Smt സബീറ
കണ്‍വീനര്‍                :Sri മണികണ്ഠന്‍
ജോയിന്റ് കണ്‍വീനര്‍     :Sri ബേബി എം ഒ
                            :Smt കമലാ ലക്ഷ്മി
                            :Smt ബീന
                            :Smt വിജയം
                            :Sri രവി തൈക്കാട്
                            :Smt രാഖി
RECEPTION COMMITTEE
ചെയര്‍മാന്‍              :Sri ബേബി ടി
വര്‍ക്കിങ്ങ് ചെയര്‍മാന്‍ :Smt സുമതി സുരേഷ്
വൈസ്  ചെയര്‍മാന്‍    :Sri നാസര്‍
                          :Smt കവിത
                         :Smt സോഫിയ വഹാബ്
കണ്‍വീനര്‍              :ശ്രീ രാഘവന്‍
ജോയിന്റ് കണ്‍വീനര്‍   :Smt പുഷ്‌കല സി
                          :Sri ശ്രീകുമാര്‍
REFRESHMENT COMMITTEE
ചെയര്‍മാന്‍               :Smt കുമാരി എ
വര്‍ക്കിങ്ങ് ചെയര്‍മാന്‍  :Smt ശരണ്യ
വൈസ്  ചെയര്‍മാന്‍    :Smt പുഷ്‌പവല്ലി
കണ്‍വീനര്‍               :Smt പുഷ്‌കല സി
ജോയിന്റ് കണ്‍വീനര്‍   :Smt സീതാലക്ഷ്മി
                          :Smt ലത
PUBLICITY COMMITTEE
ചെയര്‍മാന്‍            :Sri സ്‌മിതേഷ് പി
വര്‍ക്കിങ്ങ് ചെയര്‍മാന്‍:Sri സുധീര്‍
വൈസ്  ചെയര്‍മാന്‍  :Sri അരവിന്ദാക്ഷന്‍
കണ്‍വീനര്‍            :Sri സുജിത്ത് എസ്
ജോയിന്റ് കണ്‍വീനര്‍:Smt സുനിതമേരി ജോണ്‍
                       :Sri സോളമന്‍ ഡേവിഡ്
                       :Smt നസീമ ജാഫര്‍
STAGE & PANDAL COMMITTEE
ചെയര്‍മാന്‍              :Sri കെ ഭവദാസ്
വര്‍ക്കിങ്ങ് ചെയര്‍മാന്‍ :Sri ഹൈദര്‍ അലി
വൈസ്  ചെയര്‍മാന്‍   :Sri 
                               :Smt രതി
കണ്‍വീനര്‍             :Sri രമേഷ് എച്ച്
ജോയിന്റ് കണ്‍വീനര്‍  :Sri രാജേഷ് സി എസ്
                              :Smt ശ്രീകല ടി പി
                        
DISCIPLINE COMMITTEE
ചെയര്‍മാന്‍               :Smt ജയന്തി രാമനാഥന്‍  
വര്‍ക്കിങ്ങ് ചെയര്‍മാന്‍   :Smtജ്യോതി മനോജ്
വൈസ്  ചെയര്‍മാന്‍     :Sri ഉല്ലാസ് കുമാര്‍
                           :Smt നസീമ
കണ്‍വീനര്‍               :Sri ബിനോയ് മാത്യു
ജോയിന്റ് കണ്‍വീനര്‍    :Smt ഉഷ കെ റ്റി
                           :Smt പ്രേമകുമാരി 
                           :Smt ഗ്രേസി ഒ വി 
                                :Smt വസുമതി

സ്വാഗതസംഘരൂപീകരണയോഗം നവംബര്‍ 26ന് നടന്നു
       നൂറ് വര്‍ഷം പിന്നിടുന്ന പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ശതാബ്‌ദിയാഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതിന് മുന്നോടിയായുള്ള സ്വാഗതസംഘരൂപീകരണയോഗം നവംബര്‍ 26 ഞായറാഴ്ച രാവിലെ പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പാലക്കാട് എം പി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് എം എല്‍ എ ശ്രീ ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യാക്ഷന്‍ ശ്രീ സി  കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബറില്‍ നടത്തുന്നതിനാണ് ആലോചിക്കുന്നത്. സ്വാഗതസംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിവിധ കമ്മറ്റികളുടെ യോഗത്തില്‍ തീയതിയും മറ്റ് പരിപാടികളും തീരുമാനിക്കുന്നതാണ്. AEO ശ്രീ എം വിനോദന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍‌പേഴ്‌സണ്‍ ശ്രീമതി കെ ദിവ്യ കൗണ്‍സിലര്‍മാരായ ശ്രീമതി പ്രിയ വെങ്കടേഷ്, ശ്രീമതി എ കുമാരി, സുമതി സുരേേഷ്, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാര മേനോന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ ബാബു പീറ്റര്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ , സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ ശ്രീതി സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതവും പ്രധാനാധ്യാപിക ശ്രീമതി ടി ബീന നന്ദിയും പ്രകാശിപ്പിച്ചു. ശ്രീമിതി പ്രമീള ശശിധരന്‍(ചെയര്‍മാന്‍) ശ്രീ സി കൃഷ്‌ണകുമാര്‍(വൈസ് ചെയര്‍മാന്‍) ശ്രീ പി അനില്‍ (ജനറല്‍ കണ്‍വീനര്‍) ശ്രീമതി രമ സി മേനോന്‍, ശ്രീമതി ടി ബീന (ജോ. കണ്‍വീനര്‍മാര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് രൂപീകരിച്ചത്. 
കൂടുതല്‍ ചിത്രങ്ങള്‍ Gallery പേജില്‍

No comments:

Post a Comment