Saturday, November 11, 2017

പാലക്കാട് ഉപജില്ലാ സ്കൂള്‍ കലോല്‍സവം മോയന്‍സ് രണ്ടാം സ്ഥാനത്ത്

   കാണിക്കമാതാ കോണ്‍വെന്റ് സ്കൂളില്‍ നടന്ന പാലക്കാട് ഉപജില്ലാ സ്കൂള്‍ കലാമേളയില്‍ 608 പോയിന്റുമായി മോയന്‍സ് രണ്ടാം സ്ഥാനത്ത് . 613 പോയിന്റ് നേടിയ ഭാരത് മാതാ സ്കൂളാണ് ഒന്നാം സ്ഥാനത്ത് . ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോല്‍സവത്തില്‍ 70 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മോയന്‍സ് ഒന്നാമതെത്തി. യു പി വിഭാഗത്തില്‍ 59 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 139 പോയിന്റും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 145 പോയിന്റും സംസ്കൃതോല്‍സവത്തില്‍ UP വിഭാഗത്തില്‍ 60 പോയിന്റും HS വിഭാഗത്തില്‍ 70 പോയിന്റും അറബിക്ക് കലോല്‍സവത്തില്‍ യഥാക്രമം 61,71 പോയിന്റുകള്‍ വീതവും നേടിയാണ് ഈ വിജയം മോയന്‍സ് കരസ്ഥമാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ കലാകാരികള്‍ക്കും അഭിനന്ദനങ്ങള്‍
വിശദമായ റിസള്‍ട്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment