WORLD AIDS DAY ACTIVITIES (01/12/2020)
കൃഷ്ണാനന്ദ 10 B
AIDS ദിന സന്ദേശം
SPEECH BY AFRIN FATHIMA 9Q
മോയന്‍സ് ഗവ ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാര്‍ഥികളുടെ കഴിവുകളെ പരിപോഷിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ വര്‍ഷാരംഭം മുതല്‍ തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ ദിനാചരണങ്ങള്‍ സമുചിതമായി നടത്തുന്നതിനും കലാ കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും അധ്യാപകരും വിദ്യാര്‍ഥികളും ഒരേ മനസോടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലികള്‍ സംഘടിപ്പിക്കുന്നതിന് പുറമെ ഗാന്ധിജയന്തി, റിപ്പബ്ലിക്ക് ദിനം സ്വാതന്ത്ര്യദിനം എന്നിവ വര്‍ണ്ണാഭമായ പരിപാടികളോടെ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്നു.കലോല്‍സവവും കായികമല്‍സരങ്ങളിലും സ്കൂള്‍തലത്തില്‍ നടത്തിയ മല്‍സര വിജയികള്‍ സബ്‌ജില്ലാ- ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം നടത്തി സമ്മാനങ്ങള്‍ കരസ്ഥമാക്കി എന്നതില്‍ നമുക്കഭിമാനിക്കാം. അധ്യാപകരായ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. PTA കമ്മിറ്റിയുടെ പൂര്‍ണ്ണമായ പിന്തുണയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളിന് ലഭിക്കുന്നുണ്ട്. ഈ വര്‍ഷം വിദ്യാലയത്തില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ചുവടെ
ഹയര്‍ സെക്കണ്ടറി ടൂര്‍
സ്കൂള്‍ തല പ്രവര്‍ത്തി പരിചയമേള
2017 ഒക്ടോബര്‍ 20,21,22 തീയതികളിലായിരുന്നു ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്കൂള്‍ ടൂര്‍ നടത്തിയത് . വിദ്യാര്‍ഥികളുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ച് മൈസൂര്‍, കൂര്‍ഗ്ഗ് എന്നിവിടങ്ങളിലേക്കായിരുന്നു ഈ വര്‍ഷത്തെ വിനോദയാത്ര സംഘടിപ്പിച്ചത്.നാല് ബസുകളിലായി 188 വിദ്യാര്‍ഥിനികളും അധ്യാപകരും ഉള്‍പ്പെട്ടതായിരുന്നു യാത്രാസംഘം. 19 ന് രാത്രി യാത്ര പുറപ്പെട്ട് മൈസൂറിലെയും കൂര്‍ഗിലെയും വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് 22ന് മടങ്ങിയെത്തി.
ഓണാഘോഷം
വൈവിധ്യാമാര്‍ന്ന കലാപരിപാടികളോടെ ഈ വര്‍ഷത്തെ ഓണാഘോഷം സ്കൂളില്‍ ആഘോഷിച്ചു. ഓണപ്പൂക്കളമൗരുക്കിയും വിവിധ കളികളിലൂടെയും മാവേലിയെ വരവേറ്റും ഉല്‍സവസമാനമായ അന്തരീക്ഷത്തിലാണ് വിദ്യാലയത്തിലെ ഓണാഘോഷം നടന്നത്. എല്ലാ വിദ്യാര്‍ഥികളുെ ഒത്തുചേര്‍ന്ന് ഓണസദ്യയും കഴിച്ചാണ് പിരിഞ്ഞത്.
സ്വാതന്ത്ര്യദിനം 2017
മുന്‍ വര്‍ഷങ്ങളിലേപ്പോലെ വിപുലമായ പരിപാടികളോടെ ഈ വര്‍ഷവും സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു. സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ രവി തൈക്കാട് പതാകയുയര്‍ത്തി. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍, പ്രധാനാധ്യാപികമാരായ ശ്രീമതി രമ സി മേനോന്‍ , ശ്രീമതി ബീന ടി എന്നിവര്‍ സ്വാതന്ത്ര്യദിനസന്ദേശങ്ങള്‍ നല്‍കി . വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വിവിധ ഭാഷകളില്‍ നല്‍കിയ സ്വാതന്ത്ര്യദിന ആശംസകളും കൂടാതെ ശ്രീ ബേബി സാറിന്റെ നേതൃത്വത്തില്‍ നടന്ന സംഗീതവിരുന്നും ചടങ്ങിന് ഉല്‍സവഛായ പകര്‍ന്നു. വിവിധക്ലാസുകള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പുകള്‍ പ്രകാശനം ചെയ്യുകയുണ്ടായി![]() | |
![]() | |
| |
No comments:
Post a Comment