മറ്റെല്ലാ ക്ലബ്ബുകളെയും പോലെ വിദ്യാലയത്തില്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് സയന്‍സ് ക്ലബ്ബും . വിദ്യാര്‍ഥിനികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനുതകുന്ന വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്
വിദ്യാലയത്തില്‍ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലിയില്‍ ചാന്ദ്രദിനത്തെ അധികരിച്ച് പ്രത്യേക പരാമര്‍ശം നടത്തുകയുണ്ടായി. സയന്‍സ് ക്ലബ് അംഗങ്ങള്‍ക്കായി ഈ ദിനത്തില്‍ നടത്തിയ പ്രത്യേക പരിപാടിയില്‍ ശ്രീ ജോസ് ദാനിയല്‍ സാര്‍ പ്രഭാഷണം നടത്തി
സ്കൂള്‍ ശാസ്‌ത്രോല്‍സവം
ഈ വര്‍ഷത്തെ സ്കൂള്‍ തല ശാസ്തോല്‍സവം സെപ്തംബര്‍ 28 ന് നടന്നു. അഡീഷണല്‍ എച്ച് എം ശ്രീമതി ബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ തങ്ങളുടെ ശാസ്ത്രാഭിരുചി പ്രകടമാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ മേളയില്‍ അവതരിപ്പിച്ചു
No comments:
Post a Comment