National Service Scheme (NSS) എന്ന സംഘടനയുടെ പ്രവര്‍ത്തനം ഏറ്റവും സജീവമായി നടക്കുന്ന ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് മോയന്‍സ് എന്നതില്‍ നമുക്കഭിമാനിക്കാം. പെണ്‍കരുത്തിന്റെ ശക്തിയും സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളും ഈ യൂണിറ്റിന്റെ പ്രത്യേകതയാണ്. ഇക്കാലയളവില്‍ NSS നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു ഏകദേശ രൂപം ചുവടെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യക്തമാകും.
കേശദാനം (2017 December 7)
|
സമൂഹം ഏറെ ഭീതിയോടെ കാണുന്ന ക്യാന്‍സര്‍ എന്ന രോഗചികില്‍സയുടെ ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും സ്വാന്തനവും പകര്‍ന്ന് നല്‍കുന്നതിനായി JCI പാലക്കാട് ചാപ്റ്ററിന്റെ സഹകരണത്തോടെ പാലക്കാട് ഗവ മോയന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഇരുനൂറിലധികം വിദ്യാര്‍ഥിനികള്‍ തങ്ങളുടെ തലമുടി അമലാ ഹോസ്പിറ്റലിന്റെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തു. പ്രശസ്ത ചലച്ചിത്ര താരം ഗോവിന്ദ് പത്മസൂര്യ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ JCI Palakkadന്റെ അധ്യക്ഷന്‍ ശ്രീ
അലക്‌സ് കുര്യന്‍ അധ്യക്ഷത വഹിച്ചു. Rev Fr Mavunkal മുഖ്യാതിഥിയായി
സംബന്ധിച്ച ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ, ശ്രീമതി ജിസ്സ ജോമോന്‍, പ്രിന്‍സിപ്പല്‍
ശ്രീ അനില്‍, പ്രധാനാധ്യാപിക ശ്രീമതി രമ C മേനോന്‍, PTA പ്രസിഡന്റ്
ശ്രീ ഉദയകുമാരമേനോന്‍, MPTA പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, എന്‍
എസ് എസ് പ്രോഗ്രാം കോര്‍ഡേനേറ്റര്‍ ശ്രീമതി സുജിത എന്നിവര്‍ പങ്കെടുത്തു. സാമൂഹ്യ പ്രതിബദ്ധതയോടെ എന്‍ എസ് എസ് നടത്തുന്ന പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായി ഇത് മാറി.
No comments:
Post a Comment