മോയന്‍സ് ശതാബ്‌ദി ആഘോഷങ്ങളുടെ പ്രചരണാര്‍ഥം പാലക്കാട് നഗരത്തില്‍ വിളംബരഘോഷയാത്ര നടത്തി. പാലക്കാട് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ ശ്രീ ആര്‍ രഞ്ജിത്ത് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ കെ, പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ശ്രീമതി ബീന ടി, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, എന്നിവര്‍ നേതൃത്വം നല്‍കി. ബാന്‍ഡ് വാദ്യത്തിന്റെയും സൈക്കില്‍ റാലിയുടെയും അകമ്പടിയോടെ നടന്ന ജാഥയില്‍ ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് ശ്രീ എം ബി രാജേഷ് എം പി, ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ , നഗരസഭാധ്യാക്ഷ ശഅരീമതി പ്രമീള ശശിധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബഹു സാംസ്കാരികമന്ത്രി ശ്രീ എ കെ ബാലന്‍ നിര്‍വഹിക്കും.
കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഫേസ്‌ബുക്ക് പേജ് സന്ദര്‍ശിക്കുക www.facebook.com/gmmghss
No comments:
Post a Comment