മോയന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശതാബ്‌ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം പാലക്കാട് എം പി ശ്രീ എം ബി രാജേഷ് നിര്‍വഹിച്ചു. സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജസ്രിന്‍ ജെ തയ്യാറാക്കിയ ലോഗോ പ്രകാശന ചടങ്ങില്‍ പാലക്കാട് നഗരസഭാധ്യക്ഷയും ആഘോഷക്കമ്മിറ്റി ചെയര്‍മാനുമായ ശ്രീമതി പ്രമീള ശശിധരന്‍ അധ്യക്ഷയായിരുന്നു. നഗരസഭാ ഉപാധ്യക്ഷ്ന ശ്രീ സി കൃഷ്‌ണകുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ദിവ്യ, PTA പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, MPTA പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ് പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ബീന ടി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ , സ്കബള്‍ പാര്‍ലെമെന്റ് ചെയര്‍ പേഴ്സണ്‍ കുമാരി ശ്രീതി സുധീര്‍, ലീഡര്‍ കുമാരി ദ്യുതി തമ്പാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ A Grade കരസ്ഥമാക്കിയ സാന്ദ്ര സാറാ ബിനോയ്, സ്‌നേഹ ആര്‍, കാവ്യ ജി നായര്‍, ലയ മുരളി , ഒപ്പന ടീമംഗങ്ങള്‍ എന്നിവരെ യോഗത്തില്‍ അഭിനന്ദിച്ചു.സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിസ്റ്റ്യൂട്ട് സ്കൂള്‍ ലൈബ്രിറിക്കായി നല്‍കിയ 20000 രൂപ വിലക്കുള്ള പുസ്തകങ്ങള്‍ യോഗത്തില്‍ സാഹിത്യകാരനായ ഡോ ജയശങ്കര്‍ പ്രധാനാധ്യാപകര്‍ക്ക് കൈമാറി. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ സൈമണ്‍ എച്ച് നന്ദിയും പ്രകാശിപ്പിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ ഗാലറി പേജില്‍
2018 ജനുവരി 26ന് മോയൻസിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ശതാബ്ദി ഗാനവും സ്വാഗതഗാനവും.
No comments:
Post a Comment