Thursday, January 4, 2018

പൂര്‍വ്വാധ്യാപകയോഗം



പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വാധ്യാപകയോഗം നടന്നു. വിവിധ കാലഘട്ടങ്ങളില്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച് വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമായ നിരവധി അധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു. സ്കൂള്‍ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വാധ്യാപകരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും സഹകരണം തേടുന്നതിനുമായി സംഘടിപ്പിച്ച ഈ യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രമീളാ ശശിധരന്‍ ഉദ്ഘാടനം ചെയ്‌തു . പങ്കെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അധ്യാപികയായ ശ്രീമതി നളിനി ടീച്ചറായിരുന്നു മുഖ്യാതിഥി. സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതം ആശംസിച്ചു. പൂര്‍വ്വാധ്യാപകരെക്കൂടാതെ പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ശ്രീമതി ബീന ടി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ സൈമണ്‍ എച്ച് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ആര്‍ നന്ദി പ്രകാശിപ്പിച്ചു

No comments:

Post a Comment