Thursday, January 25, 2018

വിളംബര ഘോഷയാത്ര


മോയന്‍സ് ശതാബ്‌ദി ആഘോഷങ്ങളുടെ പ്രചരണാര്‍ഥം പാലക്കാട് നഗരത്തില്‍ വിളംബരഘോഷയാത്ര നടത്തി. പാലക്കാട് ടൗണ്‍ നോര്‍ത്ത് സബ്‌ ഇന്‍സ്പെക്ടര്‍ ശ്രീ ആര്‍ രഞ്ജിത്ത് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ കെ, പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ശ്രീമതി ബീന ടി, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, എന്നിവര്‍ നേതൃത്വം നല്‍കി. ബാന്‍ഡ് വാദ്യത്തിന്റെയും സൈക്കില്‍ റാലിയുടെയും അകമ്പടിയോടെ നടന്ന ജാഥയില്‍ ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് ശ്രീ എം ബി രാജേഷ് എം പി, ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ , നഗരസഭാധ്യാക്ഷ ശഅരീമതി പ്രമീള ശശിധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബഹു സാംസ്കാരികമന്ത്രി ശ്രീ എ കെ ബാലന്‍ നിര്‍വഹിക്കും.
    കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഫേസ്‌ബുക്ക് പേജ് സന്ദര്‍ശിക്കുക www.facebook.com/gmmghss

Sunday, January 21, 2018

പോസ്റ്റല്‍ കവര്‍ പ്രകാശനം

          ശതാബ്ദി ആഘോഷിക്കുന്ന മോയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തപാല്‍ വകുപ്പിന്റെ അംഗീകാരം . കേരളത്തിലെ ഏറ്റവും വലിയ പൊതു വിദ്യാലയത്തിന്റെ ശതാബ്ദിവേളയില്‍ തപാല്‍ വകുപ്പ് പ്രത്യേക സ്മാരകകവര്‍ പുറത്തിറക്കി മോയന്‍സിന്റെ ആഹ്ലാദത്തില്‍ പങ്കാളികളായി. 2018 ജനുവരി 18ന് പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ചടങ്ങില്‍ പാലക്കാട് ഡിവിഷണല്‍ റയില്‍വേ മാനേജര്‍ ശ്രീ നരേഷ് താല്‍വാനിയാണ് സ്കൂള്‍ പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ബീന ടി സ്കൂള്‍ പാര്‍ലമെന്റ് ലീഡര്‍ ദ്യുതി തമ്പാന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചത്. ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് ശ്രീ പ്രതീക് അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി രമ സി മേനോന്‍ തപാല്‍ വകുപ്പിന്റെ ഈ ഉദ്യമത്തിന് നന്ദി പ്രകാശിപ്പിച്ചു

Saturday, January 13, 2018

ശില്‍പ്പശാല സമാപിച്ചു

      മോയന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ശതാബ്ദി വര്‍ഷത്തില്‍ 100% വിജയവും 100 A+ ഉം ലക്ഷ്യമാക്കി നടത്തി വരുന്ന മിഷന്‍ 100 പദ്ധതിയുടെ ഭാഗമായി ജനുവരി 12,13 തീയതികളില്‍ രണ്ട് ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിച്ചു. പാലക്കാട് നഗരസഭാധ്യക്ഷ ശ്രീമതി പ്രമീളാ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ദിവ്യ കെ അധ്യക്ഷത വഹിച്ചു. പാലക്കാട് ലീഡ്‌സ് കോളേജ് , മുണ്ടൂര്‍ യുവക്ഷേത്ര എന്നിവടങ്ങലിലേതടക്കം വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരാണ് ക്ലാസുകള്‍ നയിച്ചത്. വിഷയാധിഷ്ടിതമായ ക്ലാസുകള്‍ക്ക് പുറമേ Time Manegement, പരീക്ഷാപ്പേടി, മാനസിക പിരിമുറുക്കം ലഘൂകരിക്കല്‍, യോഗ , മെഡിറ്റേഷന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ നടന്ന പ്രവര്‍ത്തനങ്ങളില്‍ 416 വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. സ്കൂള്‍ അധ്യാപകര്‍ തയ്യാറാക്കിയ Key to Success എന്ന പഠന സഹായി പ്രകാശനം ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ശ്രീ ഇമ്പിച്ചിക്കോയ നിര്‍വഹിച്ചു. സമാപന സമ്മേളനത്തില്‍ ഹയര്‍ സെക്കണ്ടറി മലപ്പുറം മേഖലാ ഡപ്യൂട്ടി ഡയറ്കടര്‍ ശ്രീമതി ഷൈലാ റാം അധ്യക്ഷത വഹിച്ചു . സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍, മിഷന്‍ 100 കോര്‍ഡിനേറ്റര്‍ ശ്രീമതി സി പുഷ്കല, ശില്‍പ്പശാല കോര്‍ഡിനേറ്റര്‍ ശ്രീ പ്രമോദ് എം കെ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ ബാബു പീറ്റര്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ് എന്നിവരും ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ സന്നിഹിതരായിരുന്നു

Thursday, January 11, 2018

മിഷന്‍ 100 - ശില്‍പ്പശാല

     മോയന്‍സിന്റെ ശതാബ്ദി വര്‍ഷത്തില്‍ 100% വിജയവും 100 A+ഉം ലക്ഷ്യമിട്ട് ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി രണ്ട് ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജനുവരി 12 വെള്ളിയാഴ്‌ച രാവിലെ പത്തരക്ക് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രമീളാ ശശിധരന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. +2 വിഭാഗത്തിലെ 416 വിദ്യാര്‍ഥിനികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന ക്ലാസുകളും ഉണ്ടാകു. 13ന് വൈകിട്ട് NGO യൂണിയന്‍ ഹാളില്‍ നക്കുന്ന സമാപനയോഗത്തില്‍ ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ശ്രീ ഇമ്പച്ചിക്കോയ സ്കൂളിലെ എല്ലാ അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ പഠനസഹായി പ്രകാശനം ചെയ്യും. നോട്ടീസ് ചുവടെ

മോയന്‍സ് ശതാബ്‌ദി ലോഗോ പ്രകാശനം ചെയ്തു








   
 
  മോയന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശതാബ്‌ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം പാലക്കാട് എം പി ശ്രീ എം ബി രാജേഷ് നിര്‍വഹിച്ചു. സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ജസ്രിന്‍ ജെ തയ്യാറാക്കിയ ലോഗോ പ്രകാശന ചടങ്ങില്‍ പാലക്കാട് നഗരസഭാധ്യക്ഷയും ആഘോഷക്കമ്മിറ്റി ചെയര്‍മാനുമായ ശ്രീമതി പ്രമീള ശശിധരന്‍ അധ്യക്ഷയായിരുന്നു. നഗരസഭാ ഉപാധ്യക്ഷ്ന‍ ശ്രീ സി കൃഷ്‌ണകുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ദിവ്യ, PTA പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, MPTA പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ് പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ബീന ടി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ , സ്കബള്‍ പാര്‍ലെമെന്റ് ചെയര്‍ പേഴ്സണ്‍ കുമാരി ശ്രീതി സുധീര്‍, ലീഡര്‍ കുമാരി ദ്യുതി തമ്പാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. 
       സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ A Grade കരസ്ഥമാക്കിയ സാന്ദ്ര സാറാ ബിനോയ്, സ്‌നേഹ ആര്‍, കാവ്യ ജി നായര്‍, ലയ മുരളി , ഒപ്പന ടീമംഗങ്ങള്‍ എന്നിവരെ യോഗത്തില്‍ അഭിനന്ദിച്ചു.സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിസ്റ്റ്യൂട്ട് സ്കൂള്‍ ലൈബ്രിറിക്കായി നല്‍കിയ 20000 രൂപ വിലക്കുള്ള പുസ്തകങ്ങള്‍ യോഗത്തില്‍ സാഹിത്യകാരനായ ഡോ ജയശങ്കര്‍ പ്രധാനാധ്യാപകര്‍ക്ക് കൈമാറി. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ സൈമണ്‍ എച്ച് നന്ദിയും പ്രകാശിപ്പിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ ഗാലറി പേജില്‍
 
 2018 ജനുവരി 26ന് മോയൻസിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ശതാബ്ദി ഗാനവും സ്വാഗതഗാനവും.
 

Tuesday, January 9, 2018

എസ്.എസ്.എല്‍.സി 2018 : സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ ക്രമീകരണങ്ങള്‍

        2018 മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും.  രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്.  എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരമുണ്ട്.
സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ഇവയില്‍ നിന്നു തെരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഈ ക്ലസ്റ്ററുകളില്‍ നിന്ന് കുട്ടിക്ക് ഒന്നുവീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ പഠനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും. വിശദാംശങ്ങള്‍ ചുവടെ

Thursday, January 4, 2018

പൂര്‍വ്വാധ്യാപകയോഗം



പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വാധ്യാപകയോഗം നടന്നു. വിവിധ കാലഘട്ടങ്ങളില്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച് വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമായ നിരവധി അധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു. സ്കൂള്‍ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വാധ്യാപകരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും സഹകരണം തേടുന്നതിനുമായി സംഘടിപ്പിച്ച ഈ യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രമീളാ ശശിധരന്‍ ഉദ്ഘാടനം ചെയ്‌തു . പങ്കെടുത്തവരില്‍ ഏറ്റവും മുതിര്‍ന്ന അധ്യാപികയായ ശ്രീമതി നളിനി ടീച്ചറായിരുന്നു മുഖ്യാതിഥി. സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാഗതം ആശംസിച്ചു. പൂര്‍വ്വാധ്യാപകരെക്കൂടാതെ പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ശ്രീമതി ബീന ടി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ സൈമണ്‍ എച്ച് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ആര്‍ നന്ദി പ്രകാശിപ്പിച്ചു