പാലക്കാട്
ഗവ മോയന്‍ മോഡല്‍ ഗേള്‍സ്
ഹയര്‍ സെക്കണ്ടറി സ്കൂള്‍
പൂര്‍വ്വ വിദ്യാര്‍ഥി യോഗം
നടന്നു.
പാലക്കാട്
നഗരസഭാ ചെയര്‍ പേഴ്‌സണ്‍
ശ്രീമതി പ്രമീളാ ശശിധരന്‍
ഉദ്ഘാടനം ചെയ്ത യോഗത്തില്‍
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്
കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി
ദിവ്യ കെ അധ്യക്ഷത വഹിച്ചു.
അഷ്ടപദി
കലാകാരി ശ്രീമതി നീനാ വാര്യര്‍
മുഖ്യാതിഥിയായിരുന്നു.
1953 മുതലുള്ള
വിവിധ ബാച്ചുകളില്‍ നിന്നുള്ള
പൂര്‍വ്വ വിദ്യാര്‍ഥിനികള്‍
അവരുടെ ഓര്‍മ്മകള്‍ പങ്ക്
വെച്ചു.
സ്കൂളിന്റെ
നൂറാം വാര്‍ഷികം മികച്ചതാക്കാന്‍
പൂര്‍വ്വ വിദ്യാര്‍ഥികളുടെ
പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച്
യോഗം ചര്‍ച്ച ചെയ്തു.
പൂര്‍വ്വ
വിദ്യാര്‍ഥിനികളും നഗരസഭാ
കൗണ്‍സിലര്‍മാരുമായ ശ്രീമതി
സുമതി സുരേഷ്,ശ്രീമതി
പ്രിയ വെങ്കടേഷ് ,
ശ്രീമതി
ഗംഗ ,പ്രധാനാധ്യാപകരായ
ശ്രീമതി രമ സി മേനോന്‍,
ശ്രീമതി
ബീന ടി ,
പിടി
എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍,
വിവിധ
കമ്മിറ്റി കണ്‍വീനര്‍മാര്‍
എന്നിവര്‍ സംസാരിച്ചു.
നൂറാം
വാര്‍ഷികത്തോടനുബന്ധിച്ചുള്ള
ധനസമാഹരണത്തിന്റെ ഭാഗമായി
പി ടി എ കമ്മിറ്റിയിലെ
രക്ഷകര്‍ത്താക്കളുടെ ആദ്യവിഹിതം
നൂറാം വാര്‍ഷികാഘോഷ കമ്മിറ്റി
ചെയര്‍മാന് കൈമാറി.
പൂര്‍വ്വ
വിദ്യാര്‍ഥി സംഘടനയുടെ
ഭാരവാഹികളായി ശ്രീമതി പ്രമീള
ശശിധരന്‍,ശ്രീമതി
ദിവ്യ കെ(രക്ഷാധികാരികള്‍)
ശ്രീമതി
ജ്യോതി മനോജ് (പ്രസിഡന്റ്)
ശ്രീമതി
സുജ,
ദീപാ
റാണി(വൈസ്
പ്രസിഡന്റുമാര്‍)
ശ്രീമതി
ജ്യോതി എം ജി (സെക്രട്ടറി)
കുമാരി
റിഷിക യു,
ശ്രീലക്ഷ്മി
(ജോയിന്റ്
സെക്രട്ടറിമാര്‍)
ശ്രീമതി
രാധാ രമേഷ് (
ട്രഷറര്‍
)
എന്നിവരെ
തിരഞ്ഞെടുത്തു.
No comments:
Post a Comment