Tuesday, August 15, 2017

സ്വാതന്ത്ര്യദിനാഘോഷം


    സ്വതന്ത്രഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം മോയന്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. ഉല്‍സവഛായ പടര്‍ന്ന അന്തരീക്ഷത്തില്‍ സ്കൂള്‍ പ്രധാനാധ്യാപിക പതാകയുയര്‍ത്തി. പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. PTA പ്രസിഡന്റ് ശ്രീ രവി തൈക്കാട് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍ , ബീന ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി ടി എ , എം പി ടി എ, എസ് എം സി ഭാരവാഹികളും രക്ഷകര്‍ത്താക്കളും അധ്യാപകരും വിദ്യാര്‍ധിനികളും ചടങ്ങുകളില്‍ പങ്കെടുത്തു. വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ഥിനികള്‍ കലാപരിപാടികളും അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

No comments:

Post a Comment