Sunday, May 7, 2017

SSLC RESULT ANALYSYS 2017

ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ ഈ വര്‍ഷവും എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം ആവര്‍ത്തിച്ചു. പരീക്ഷ എഴുതിയ 869 വിദ്യാര്‍ഥികളില്‍ വിദ്യാര്‍ഥിനികളില്‍ 811 പേര്‍ക്ക് ഉപരിപഠനത്തിന് അര്‍ഹത നേടി. അതില്‍ 44 വിദ്യാര്‍ഥിനികള്‍ എല്ലാ വിഷയത്തിനും A+ ഗ്രേഡ് ലഭിച്ചപ്പോള്‍ 49 പേര്‍ക്ക് ഒരു വിഷയത്തിലാണ് A+ നഷ്‌ടമായത് .പരീജയപ്പെട്ട 58 വിദ്യാര്‍ഥിനികളില്‍ 45 പേര്‍ക്ക് സേ പരീക്ഷ എഴുതാനവസരമുണ്ട്. പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും സ്കൂളിന്റെ അഭിനന്ദനങ്ങള്‍ . വിദ്യാലയത്തിലെ വിജയത്തിന്റെ വിവിധ തരത്തിലുള്ള Analysis ചുവടെ.

Click Here to Get the List of Students Eligible for Higher Studies

DIVISIONWISE RESULT

CLASS X A CLASS X BCLASS X CCLASS X DCLASS X E
CLASS X FCLASS X  GCLASS X HCLASS X ICLASS X J
CLASS X KCLASS X LCLASS X MCLASS X NCLASS X O
CLASS X PCLASS X QCLASS X RCLASS X SCLASS X E
 
DIVISIONWISE GRADE TABLE

CLASS X A CLASS X BCLASS X CCLASS X DCLASS X E
CLASS X FCLASS X  GCLASS X HCLASS X ICLASS X J
CLASS X KCLASS X LCLASS X MCLASS X NCLASS X O
CLASS X PCLASS X QCLASS X RCLASS X SALL
 
STUDENT GRADE LIST 
 
 

Sunday, April 16, 2017

SCHOOL ADMISSION 2017-18

GOVT MOYAN MODEL GIRLS SCHOOL-ലെ 2017-18 വര്‍ഷത്തെ സ്കൂള്‍ അഡ്‌മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് രണ്ടാം വാരം ആരംഭിക്കും. മെയ് രണ്ടിന് ശേഷം സ്കൂള്‍ ഓഫിസില്‍ നിന്നും പ്രവേശനഫോം ലഭിക്കുന്നതാണ്. സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ചുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ അഡ്‌മിഷന്‍ എടുക്കാവുന്നതാണ്.

Friday, June 3, 2016

പ്രവേശനോല്‍സവം


2016 അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം വര്‍ണ്ണാഭമായ രീതില്‍ നടന്നു. സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ ശ്രീ എ അച്യുതന്‍ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ശ്രീ രവി തൈക്കാട്, എസ് എം സി ചെയര്‍മാന്‍ ശ്രീ പുതുശേരി ശ്രീനിവാസന്‍ , പ്രധാനാധ്യാപിക ശ്രീമതി ബീന ടി, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പിടിഎ, എംപിടിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.   സ്കൂളില്‍ പുതുതായി ചേര്‍ന്നവരെ മധുരപലഹാരം നല്‍കി സ്വീകരിച്ചു. രണ്ട് ഷിഫ്റ്റിലുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകമായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്

Wednesday, April 27, 2016

SSLC ഫലം പ്രഖ്യാപിച്ചു മോയന്‍സിന് 95.3% 48 പേര്‍ക്ക് Full A+

        ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചപ്പോള്‍ മോയന്‍സ് അഭിമാനകരമായ വിജയം നേടി. പരീക്ഷ എഴുതിയ 879 പേരില്‍ 838 പേരും വിജയിച്ചു. 95.33% വിജയം. എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ഥികള്‍ 44 പേരുണ്ട്. ഒരു വിഷയത്തിലൊഴികെ മറ്റെല്ലാ വിഷയങഅങളില്‍ A+ നേടിയ നിര്‍ഭാഗ്യവതികള്‍ 25 പേരാണ്. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട 25 കുട്ടികളുണ്ട്. ഇതില്‍ പത്ത് പേര്‍ കണക്കിനും 9 പേര്‍ ഫിസിക്സിനുമാണ് പരാജയപ്പെട്ടിരിക്കുന്നത്. കെമിസ്ട്രിയില്‍ മാത്രം പരാജയപ്പെട്ട നാല് പേരും സോഷ്യല്‍ സയന്‍സില്‍ പരാജയപ്പെട്ട രണ്ട് പേരുമാണുള്ളത്. രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ട 7 പേരാണുള്ളത് ഈ 32 പേര്‍ക്കും സേ പരീക്ഷക്ക് ഇരിക്കാന്‍ അര്‍ഹതയുണ്ട്. മെയ് 23 മുതല്‍ 27 വരെയാണ് സേ പരീക്ഷ
ഓരോ വിഷയങ്ങള്‍ക്കും വിവിധ ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥിനികളുടെ പട്ടിക ചുവടെ

Wednesday, February 17, 2016

മോയന്‍സ് സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം


    പാലക്കാട് ജില്ലയുടെ നഗര സിരാകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗവ മോഡല്‍ മോയന്‍സ് സ്കൂള്‍ കേരളത്തില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയം എന്ന ഖ്യാതി നേടി. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിവിധക്ലാസുകളിലായി മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സ്കൂളായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു