Pages
- Home
- About School
- STUDENTS CORNER
- DOWNLOADS
- SCHOOL ACTIVITIES
- School Parliament
- STAFF
- PTA
- VIDHYARANGAM
- S P C
- J R C
- IT CLUB
- MATHS CLUB
- SCIENCE CLUB
- SOCIAL SCIENCE CLUB
- NSS
- SCHOOL LIBRARY
- GUIDES
- GALLERY
- Contact Us
- CENTENARY PAGE
- STUDY MATERIALS
- STUDENTS SIDE
- LITTLE KITES
- WORK EXPERIENCE
- INTER BELL 10th
- INTERBELL 9th
- INTERBELL 8th
- INTERBELL UP
- ICT RESOURCES
FLASH NEWS
Tuesday, February 27, 2018
Thursday, February 15, 2018
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രധാന ലക്ഷ്യങ്ങള്‍
- എല്ലാ വിദ്യാര്‍ഥികള്‍ക്കും മൂന്ന് ഭാഷകള്‍ കൈകാര്യം ചെയ്യത്തക്ക വിധത്തില്‍ അടിസ്ഥാനശേഷികള്‍ കൈവരിക്കുക
- സര്‍ഗാല്‍മകപ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുക
- ഭാഷേതരവിഷയങ്ങളില്‍ അടിസ്ഥാനധാരണ ഉണ്ടാക്കുക
- മെച്ചപ്പെട്ട ക്ലാസ് റൂം ലൈബ്രറികള്‍ തയ്യാറാക്കുക
- ഗവേഷണാല്‍മക പഠനം സാധ്യമാക്കുക
- ക്ലാസ് ലാബുകള്‍ സജ്ജമാക്കുക.
- അധ്യാപകശാക്തീകരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക
- ICT സാധ്യതകള്‍ ക്ലാസ് മുറികളില്‍ പരമാവധി പ്രയോജനപ്പെടുത്തുക
- ആരോഗ്യവിദ്യാഭ്യാസം നല്‍കുക
- ഉച്ചഭക്ഷണപരിപാടി രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുക
- പ്ലാസ്റ്റിക്ക്/മാലിന്യമുക്ത ക്യാമ്പസ് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുക
- വിദ്യാലയത്തിലും വീട്ടിലും പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുക
- ഭിന്നശേഷിക്കാരുടെ പഠനം ശാസ്ത്രീയമായി ഉറപ്പ് വരുത്തി മുഖ്യധാരയോട് അടുപ്പിക്കുക
- ദിശാബോധത്തോടെയുള്ള തൊഴില്‍ പരിശീലനം
- കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങള്‍, വൈകാരിക പ്രശ്നങ്ങളഅ ഇവ ഒഴിവാക്കാന്‍ കൗണ്‍സിലിങ്ങ്
- മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമാമായ സൗകര്യങ്ങള്‍ സജ്ജമാക്കുക
- കലാവാസനകള്‍ പോഷിപ്പിക്കുന്നതിന് സ്ഥിരസംവിധാനം
- ജനാധിപത്യമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് സ്കൂള്‍ ജനാധിപത്യവേദി ശക്തമാക്കുക
- വിദ്യാലയവികസനത്തിന് അനുയോജ്യമായ വിഭവ സമാഹരണം നടത്തുന്നതിന് പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും PTA, MPTA,SMC ഇവയുടെ സഹായം ഉറപ്പാക്കുക
Thursday, February 1, 2018
ബോധവല്‍ക്കരണ ക്ലാസ്
പത്താം ക്ലാസില്‍ പഠിക്കുന്ന ആത്മവിശ്വാസക്കുറവുള്ള വിദ്യാര്‍ഥികളില്‍ ആതമവിശ്വാസം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് (ഫെബ്രുവരി 1) വിദ്യാലയത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്വന്തം ഇഛാശക്തി കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്ത് മറ്റുള്ളവരില്‍ ആത്മവിശാവാസം കൈവരിക്കുന്നതിന് സഹായിക്കുന്ന കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട ശ്രീ ഗണേഷ് എന്ന മോട്ടിവേഷന്‍ ട്രയിനറാണ് ക്ലാസ് എടുത്തത്. എണ്‍പതിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ക്ലാസ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു എന്നത് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് ഉദയകുമാരമേനോന്‍, പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍ , ശ്രീമതി ബീന ടി ശ്രീ ഉണ്ണി(വരദം മീഡിയ) എന്നിവര്‍ പങ്കെടുത്തു
Thursday, January 25, 2018
വിളംബര ഘോഷയാത്ര
മോയന്‍സ് ശതാബ്‌ദി ആഘോഷങ്ങളുടെ പ്രചരണാര്‍ഥം പാലക്കാട് നഗരത്തില്‍ വിളംബരഘോഷയാത്ര നടത്തി. പാലക്കാട് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ ശ്രീ ആര്‍ രഞ്ജിത്ത് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ കെ, പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ശ്രീമതി ബീന ടി, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുമതി സുരേഷ്, എന്നിവര്‍ നേതൃത്വം നല്‍കി. ബാന്‍ഡ് വാദ്യത്തിന്റെയും സൈക്കില്‍ റാലിയുടെയും അകമ്പടിയോടെ നടന്ന ജാഥയില്‍ ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് ശ്രീ എം ബി രാജേഷ് എം പി, ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ , നഗരസഭാധ്യാക്ഷ ശഅരീമതി പ്രമീള ശശിധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബഹു സാംസ്കാരികമന്ത്രി ശ്രീ എ കെ ബാലന്‍ നിര്‍വഹിക്കും.
കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഫേസ്‌ബുക്ക് പേജ് സന്ദര്‍ശിക്കുക www.facebook.com/gmmghss
Sunday, January 21, 2018
പോസ്റ്റല്‍ കവര്‍ പ്രകാശനം
ശതാബ്ദി ആഘോഷിക്കുന്ന മോയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തപാല്‍ വകുപ്പിന്റെ അംഗീകാരം . കേരളത്തിലെ ഏറ്റവും വലിയ പൊതു വിദ്യാലയത്തിന്റെ ശതാബ്ദിവേളയില്‍ തപാല്‍ വകുപ്പ് പ്രത്യേക സ്മാരകകവര്‍ പുറത്തിറക്കി മോയന്‍സിന്റെ ആഹ്ലാദത്തില്‍ പങ്കാളികളായി. 2018 ജനുവരി 18ന് പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ചടങ്ങില്‍ പാലക്കാട് ഡിവിഷണല്‍ റയില്‍വേ മാനേജര്‍ ശ്രീ നരേഷ് താല്‍വാനിയാണ് സ്കൂള്‍ പ്രധാനാധ്യാപകരായ ശ്രീമതി രമ സി മേനോന്‍, ബീന ടി സ്കൂള്‍ പാര്‍ലമെന്റ് ലീഡര്‍ ദ്യുതി തമ്പാന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചത്. ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് ശ്രീ പ്രതീക് അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി രമ സി മേനോന്‍ തപാല്‍ വകുപ്പിന്റെ ഈ ഉദ്യമത്തിന് നന്ദി പ്രകാശിപ്പിച്ചു
Saturday, January 13, 2018
ശില്‍പ്പശാല സമാപിച്ചു
|
|
|
Thursday, January 11, 2018
മിഷന്‍ 100 - ശില്‍പ്പശാല
മോയന്‍സിന്റെ ശതാബ്ദി വര്‍ഷത്തില്‍ 100% വിജയവും 100 A+ഉം ലക്ഷ്യമിട്ട് ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി രണ്ട് ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജനുവരി 12 വെള്ളിയാഴ്‌ച രാവിലെ പത്തരക്ക് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രമീളാ ശശിധരന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. +2 വിഭാഗത്തിലെ 416 വിദ്യാര്‍ഥിനികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന ക്ലാസുകളും ഉണ്ടാകു. 13ന് വൈകിട്ട് NGO യൂണിയന്‍ ഹാളില്‍ നക്കുന്ന സമാപനയോഗത്തില്‍ ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ ശ്രീ ഇമ്പച്ചിക്കോയ സ്കൂളിലെ എല്ലാ അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ പഠനസഹായി പ്രകാശനം ചെയ്യും. നോട്ടീസ് ചുവടെ
Subscribe to:
Posts (Atom)
















