പാലക്കാട്
ഗവ മോയന്‍ മോഡല്‍ ഗേള്‍സ്
ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ
നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്
പൂര്‍വ്വാധ്യാപകയോഗം നടന്നു.
വിവിധ
കാലഘട്ടങ്ങളില്‍ വിദ്യാലയത്തില്‍
പ്രവര്‍ത്തിച്ച് വിരമിച്ചവരും
സ്ഥലം മാറിപ്പോയവരുമായ നിരവധി
അധ്യാപകര്‍ യോഗത്തില്‍
പങ്കെടുത്തു.
സ്കൂള്‍
ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി
പൂര്‍വ്വാധ്യാപകരുടെ
അഭിപ്രായങ്ങള്‍ ആരായുന്നതിനും
സഹകരണം തേടുന്നതിനുമായി
സംഘടിപ്പിച്ച ഈ യോഗം നഗരസഭാ
ചെയര്‍പേഴ്‌സണ്‍ ശ്രീമതി
പ്രമീളാ ശശിധരന്‍ ഉദ്ഘാടനം
ചെയ്‌തു .
പങ്കെടുത്തവരില്‍
ഏറ്റവും മുതിര്‍ന്ന അധ്യാപികയായ
ശ്രീമതി നളിനി ടീച്ചറായിരുന്നു
മുഖ്യാതിഥി.
സ്കൂള്‍
പി ടി എ പ്രസിഡന്റ് ശ്രീ
ഉദയകുമാരമേനോന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
പ്രിന്‍സിപ്പല്‍ ശ്രീ പി
അനില്‍ സ്വാഗതം ആശംസിച്ചു.
പൂര്‍വ്വാധ്യാപകരെക്കൂടാതെ
പ്രധാനാധ്യാപകരായ ശ്രീമതി
രമ സി മേനോന്‍,
ശ്രീമതി
ബീന ടി ,എം
പി ടി എ പ്രസിഡന്റ് ശ്രീമതി
സുമതി സുരേഷ്,
പ്രോഗ്രാം
കമ്മിറ്റി കണ്‍വീനര്‍ ശ്രീ
സൈമണ്‍ എച്ച് എന്നിവര്‍
സംസാരിച്ചു.
സ്റ്റാഫ്
സെക്രട്ടറി ശ്രീമതി സന്ധ്യ
ആര്‍ നന്ദി പ്രകാശിപ്പിച്ചു
Pages
- Home
- About School
- STUDENTS CORNER
- DOWNLOADS
- SCHOOL ACTIVITIES
- School Parliament
- STAFF
- PTA
- VIDHYARANGAM
- S P C
- J R C
- IT CLUB
- MATHS CLUB
- SCIENCE CLUB
- SOCIAL SCIENCE CLUB
- NSS
- SCHOOL LIBRARY
- GUIDES
- GALLERY
- Contact Us
- CENTENARY PAGE
- STUDY MATERIALS
- STUDENTS SIDE
- LITTLE KITES
- WORK EXPERIENCE
- INTER BELL 10th
- INTERBELL 9th
- INTERBELL 8th
- INTERBELL UP
- ICT RESOURCES
FLASH NEWS
Thursday, January 4, 2018
Friday, December 29, 2017
ഹൈപവര്‍ കമ്മിറ്റി യോഗം
നൂറാം വാര്‍ഷികത്തിന്റെ ഹൈപവര്‍ കമ്മിറ്റിയോഗം ചെയര്‍മാന്റെ അധ്യക്ഷതയില്‍ നടന്നു. നാളിതേവരെയുള്ള പുരോഗതി അവലോകനം ചെയ്യുകയും വാര്‍ഷികവുമായി ബന്ധപ്പെട്ട ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി. നഗരസഭാ ചെയര്‍ പേഴ്സണ്‍ ശ്രീമതി പ്രമീളാ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ശ്രീ സി കൃഷ്‌ണകുമാര്‍ , ജനറല്‍ കണ്‍വീനര്‍ കൂടിയായ പ്രിന്‍സിപ്പല്‍ ശ്രീ പി അനില്‍, പ്രധാനാധ്യാപിക ശ്രീമതി രമ സി മേനോന്‍, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ ബാബു പീറ്റര്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
Sunday, December 17, 2017
പൂര്‍വ്വ വിദ്യാര്‍ഥി യോഗം
പാലക്കാട്
ഗവ മോയന്‍ മോഡല്‍ ഗേള്‍സ്
ഹയര്‍ സെക്കണ്ടറി സ്കൂള്‍
പൂര്‍വ്വ വിദ്യാര്‍ഥി യോഗം
നടന്നു.
പാലക്കാട്
നഗരസഭാ ചെയര്‍ പേഴ്സണ്‍
ശ്രീമതി പ്രമീളാ ശശിധരന്‍
ഉദ്ഘാടനം ചെയ്ത യോഗത്തില്‍
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്
കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി
ദിവ്യ കെ അധ്യക്ഷത വഹിച്ചു.
അഷ്ടപദി
കലാകാരി ശ്രീമതി നീനാ വാര്യര്‍
മുഖ്യാതിഥിയായിരുന്നു.
1953 മുതലുള്ള
വിവിധ ബാച്ചുകളില്‍ നിന്നുള്ള
പൂര്‍വ്വ വിദ്യാര്‍ഥിനികള്‍
അവരുടെ ഓര്‍മ്മകള്‍ പങ്ക്
വെച്ചു.
സ്കൂളിന്റെ
നൂറാം വാര്‍ഷികം മികച്ചതാക്കാന്‍
പൂര്‍വ്വ വിദ്യാര്‍ഥികളുടെ
പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച്
യോഗം ചര്‍ച്ച ചെയ്തു.
പൂര്‍വ്വ
വിദ്യാര്‍ഥിനികളും നഗരസഭാ
കൗണ്‍സിലര്‍മാരുമായ ശ്രീമതി
സുമതി സുരേഷ്,ശ്രീമതി
പ്രിയ വെങ്കടേഷ് ,
ശ്രീമതി
ഗംഗ ,പ്രധാനാധ്യാപകരായ
ശ്രീമതി രമ സി മേനോന്‍,
ശ്രീമതി
ബീന ടി ,
പിടി
എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍,
വിവിധ
കമ്മിറ്റി കണ്‍വീനര്‍മാര്‍
എന്നിവര്‍ സംസാരിച്ചു.
നൂറാം
വാര്‍ഷികത്തോടനുബന്ധിച്ചുള്ള
ധനസമാഹരണത്തിന്റെ ഭാഗമായി
പി ടി എ കമ്മിറ്റിയിലെ
രക്ഷകര്‍ത്താക്കളുടെ ആദ്യവിഹിതം
നൂറാം വാര്‍ഷികാഘോഷ കമ്മിറ്റി
ചെയര്‍മാന് കൈമാറി.
പൂര്‍വ്വ
വിദ്യാര്‍ഥി സംഘടനയുടെ
ഭാരവാഹികളായി ശ്രീമതി പ്രമീള
ശശിധരന്‍,ശ്രീമതി
ദിവ്യ കെ(രക്ഷാധികാരികള്‍)
ശ്രീമതി
ജ്യോതി മനോജ് (പ്രസിഡന്റ്)
ശ്രീമതി
സുജ,
ദീപാ
റാണി(വൈസ്
പ്രസിഡന്റുമാര്‍)
ശ്രീമതി
ജ്യോതി എം ജി (സെക്രട്ടറി)
കുമാരി
റിഷിക യു,
ശ്രീലക്ഷ്മി
(ജോയിന്റ്
സെക്രട്ടറിമാര്‍)
ശ്രീമതി
രാധാ രമേഷ് (
ട്രഷറര്‍
)
എന്നിവരെ
തിരഞ്ഞെടുത്തു.
Friday, December 15, 2017
SMDC യോഗം
|
|
|
Tuesday, December 12, 2017
നൂറാം വാര്‍ഷികം എക്യിക്യൂട്ടീവ് കമ്മിറ്റി യോഗം
മോയന്‍സ് സ്കൂള്‍ നൂറാം വാര്‍ഷിക എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് (ഡിസംബര്‍ 12) മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ശ്രീ സി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ പി അനിലിന്റെ സ്വാഗതത്തിന് ശേഷം വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ അവരവരുടെ കമ്മിറ്റിയോഗ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഈ മാസം മുതലാരംഭിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവതരിപ്പിച്ചത്. ഡിസംബര്‍ 17ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ മുന്നൊരുക്കങ്ങളും ജനുവരിയില്‍ നടത്താനുദ്ദേശിക്കുന്ന പൂര്‍വ്വാധ്യാപകയോഗത്തിന്റെ ആശയങ്ങളും ജനുവരിയില്‍ കേരളത്തിലെ വിശിഷ്ട വ്യക്തികളിലൊരാളെക്കൊണ്ട് നടത്തുന്ന ഉദ്ഘാടനചടങ്ങിനയും തുടര്‍ന്ന് നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളും വിശദീകരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വിളബരജാഥ, ബാന്‍ഡ് ട്രൂപ്പ് പുനരുജ്ജീവിപ്പിക്കുക, നൂറാം വാര്‍ഷിക ഗാനം , സെമിനാറുകള്‍ , അക്കാദമിക മികവിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ഥങ്ങളായ ആശയങ്ങള്‍ പങ്ക് വെക്കുകയുണ്ടായി. ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു.
തുടര്‍ന്ന് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സുതാര്യമായ ധനകാര്യഇടപെടലിന് ബാങ്ക് ഇടപാടുകളിലൂടെ മാത്രമേ ചിലവുകളുണ്ടാകാവൂ എന്നും എല്ലാ കമ്മിറ്റികളും അവരവരുടെ ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്നതിനും അതിനുള്ള വിഭവസമാഹരണത്തിനുള്ള മാര്‍ഗ്ഗങ്ങളും ആവശ്യപ്പെട്ടു. വൗച്ചര്‍, രസീത് ബുക്ക് ഇവ തയ്യാറാക്കാനും ധാരണയായി. ചെയര്‍മാന്‍ , വൈസ്ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും തീരുമാനിച്ചു.
ഡിസംബര്‍ 17ന് പൂര്‍വ്വ വിദ്യാര്‍ഥി യോഗത്തിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട കണ്‍വീനര്‍ അവതരിപ്പിച്ചു. ഹയര്‍ സെക്കണ്ടറി ഹാളില്‍ നടക്കുന്ന യോഗത്തില്‍ നഗരസഭാധ്യക്ഷയും പൂര്‍വ്വ വിദ്യാര്‍ഥിയുമായ ശ്രീമതി പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യുമെന്നും പൂര്‍വ്വ വിദ്യാര്‍ഥിയും അഷ്ടപദി കലാകാരിയുമായ നീന വാര്യര്‍ മുഖ്യാതിഥിയായിരിക്കുമെന്ന് പറഞ്ഞു. യോഗത്തില്‍ കമ്മിറ്റി രൂപീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും ധാരണയായി.
നൂറാം വാര്‍ഷിക സ്മരണികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കണ്‍വീനര്‍ അവതരിപ്പിച്ചതില്‍ വ്യത്യസ്തമായ ഒരു സ്മരണിക എന്ന ആവശ്യമാണ് അവതരിപ്പിച്ചത്. പ്രധാനമായും വിദ്യാഭ്യാസം-സ്ത്രീ എന്ന ആശയത്തിനു് മുന്‍തൂക്കം നല്‍കിയാവും മാഗസിന്‍ തയ്യാറാക്കുകയെന്നും വിവിധമേഖലകളിലെ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം കുട്ടികളുടെ രചനകള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതിനും തീരുമാനമായി. ഇത് കൂടാതെ പൂര്‍വ്വവിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഓര്‍മ്മകള്‍ പങ്ക് വെക്കുന്നതിനുള്ള ഓര്‍മ്മപ്പുസ്തകം എന്ന ആശയവും അവതരിപ്പിച്ചതിനൊപ്പം പരസ്യതാരീഫുകളും അവതരിപ്പിക്കുകയുണ്ടായി. എഡിറ്റോറിയല്‍ ബോര്‍ഡില്‍ കലാവാസനയുള്ള കുട്ടികളുടെ ഒരു പ്രത്യേകവിഭാഗവും ഉണ്ടാകും.
അച്ചടക്ക കമ്മിറ്റി നൂറാം വാര്‍ഷികത്തിനപ്പുറം തുടര്‍ന്നുള്ള കാലഘട്ടങ്ങളിലും അച്ചടക്കം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചത്. SPC, NSS, JRC, Scout എന്നിവരുടെ സേവനം പരമാവധി ഉപയോഗിക്കാനും അച്ചടക്ക കാര്യങ്ങളെക്കുറിച്ച അവബോധം നല്‍കുന്ന പരിപാടികളും നടത്താന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
പബ്ലിസിറ്റി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രചരണത്തിനുള്ള വിവിധ സാധ്യതകളെപ്പറ്റി ആയിരുന്നു. സോഷ്യല്‍ മീഡിയ ,മാധ്യമങ്ങള്‍ എന്നിവയുടെ പരമാവധി പിന്തുണയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ പ്രവര്‍ത്തനത്തില്‍ പ്രസ് ക്ലബിന്റെ പിന്തുണയും പ്രത്യേകം പരാമര്‍ശിച്ചു.
സ്റ്റേജ് & പന്തല്‍ കമ്മിറ്റി ഓരോ പരിപാടിക്കും ചുരുങ്ങിയ ചിലവില്‍ ക്വട്ടേഷന്‍ സ്വീകരിച്ച് കുറഞ്ഞ ചിലവില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ചാണ് അവതരിപ്പിച്ചത്. പരസ്യങ്ങളിലൂടെ ആവശ്യമായ തുക സമാഹരിക്കുക എന്ന നിര്‍ദ്ദേശവും കമ്മിറ്റി മുന്നോട്ട് വെച്ചു
സ്വീകരണ കമ്മിറ്റി എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന അതിഥികള്‍ക്ക് മെമന്റോ നല്‍കുക എന്ന നിര്‍ദ്ദേശം അവതരിപ്പിച്ചു. സ്വീകരണത്തിനുപയോഗിക്കുന്ന ബൊക്കെയില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും അംഗീകരിച്ചു.
റിഫ്രഷ്മെന്റ് കമ്മിറ്റി പ്രോഗ്രാം കമ്മിറ്റിയുമായി സഹകരിച്ച് ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയുള്ള റിഫ്രഷ്‌മെന്റുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് പറഞ്ഞു. പ്ലാസ്റ്റിക്ക് കപ്പുകളും ഗ്ലാസുകളും ഒഴിവാക്കാന്‍ തീരുമാനിച്ച വിവരവും അറിയിച്ചു.
നൂറാം വാര്‍ഷികത്തിന് സ്മാരക കവറും പ്രദര്‍ശനവും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ നടത്താമെന്ന അവരുടെ നിര്‍ദ്ദേശം അഡീഷണല്‍ എച്ച് എം ബീനടീച്ചര്‍ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
നൂറാം വാര്‍ഷികാഘോഷത്തിന്റെ പ്രാരംഭ ചിലവുകള്‍ക്കായി നഗരസഭയും അധ്യാപകരുടെയും വിഹിതതത്തോടൊപ്പം ഒരു വിഹിതം നല്‍കാമെന്ന് പി ടി എ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ മാതൃകാപരിമായി നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Friday, December 8, 2017
പൂര്‍വ്വവിദ്യാര്‍ഥി യോഗം ഡിസംബര്‍ 17 ന്
പാലക്കാട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒരു യോഗം ഡിസംബര്‍ 17ന് രാവിലെ 10 മണിക്ക് ഹയര്‍ സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ ചേരുന്നതാണ്. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളില്‍ രൂപീകരിക്കാനുദ്ദേശിക്കുന്ന ALUMNIയുടെ ആദ്യയോഗമാണിത്. എല്ലാ പൂര്‍വ്വ വിദ്യാര്‍ഥികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
യോഗത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫോം ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പങ്കെടുക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നതിന് വേണ്ടിയാണിത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇത് പൂരിപ്പിച്ച് നല്‍കണമെന്ന് നിര്‍ബന്ധമില്ല.
രജിസ്ട്രേഷന്‍ ഫോം സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, December 6, 2017
Hair Donation Campaign
(More Photoes in NSS Page)
Subscribe to:
Posts (Atom)










